കാറുകളെക്കാള്‍ ബൈക്കുകളോട് പ്രിയമുണ്ട് നടന്‍ മാധവന്. വിലയേറിയ, ധാരാളം മോട്ടോര്‍ സൈക്കിളുകള്‍ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്രവാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിനൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓസ്‌ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ബ്രിക്സ്റ്റണിന്‍റെ ക്രോംവെല്‍ 1200 എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ബ്രിക്സ്റ്റണിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവന്‍. കെ എ ഡബ്ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയന്‍ കമ്പനി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഒലിവ് ഗ്രീന്‍ നിറമാണ് തന്റെ പ്രിയപ്പെട്ട വാഹനത്തിനായി താരം തെരഞ്ഞെടുത്തിരിക്കുന്നത്.
7.84 ലക്ഷം രൂപയാണ് ഈ ബൈക്കിന് എക്സ് ഷോറൂം വില. 1222 സി സി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 82 ബി എച്ച് പി പവറും 108 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കും. തികഞ്ഞ ഒരു ബൈക്ക് പ്രേമിയായ മാധവന്റെ ഗാരിജില്‍ യമഹ വിമാക്സ്, ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹോണ്ട ഗോള്‍ഡ് വിങ്, ട്രയംഫ് റോക്കറ്റ് 3 ആര്‍ തുടങ്ങി നിരവധി ബൈക്കുകളുണ്ട്.