BREAKING NEWS

വിദേശത്തും സ്വദേശത്തും ഓരോ കാമുകൻമാർ, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… തടിതപ്പാൻ തട്ടിക്കൊണ്ടുപോകൽ നാടകം ഇറക്കിയ യുവതിക്കെതിരെ കേസ്

· · 1 min read
Share: Copied!

കൊച്ചി: കാമുകന്മാരിൽ നിന്നു രക്ഷപ്പെടാൻ തട്ടിക്കൊണ്ടു പോകൽ നാടകമിറക്കിയ യുവതിയെ പൊളിച്ചടുക്കി പോലീസ്. വിദേശത്തും നാട്ടിലുമായി രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. സംഭവത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പോലീസിനെ അറിയിക്കുന്നത്.

പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു. അതിലൊന്നും പറഞ്ഞ സമയത്ത് അത്തരത്തിലൊരു സംഭവം നടന്നതിന്റെയോ വെളുത്ത കാറിന്റെയോ ദൃശ്യങ്ങൾ കാണാനായില്ല. എന്നാൽ യുവതി ഒരു യുവാവിനൊപ്പം നടന്ന് വരുന്നത് കാണാമായിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്.

കഴിഞ്ഞ ദിവസം ജോലിക്കു ശേഷം നാട്ടിലുള്ള കാമുകനെ കാണാൻ പോയതായിരുന്നു യുവതി. ഇയാളുമായി സംസാരിക്കുന്നതിനിടെ വിദേശത്തുള്ള കാമുകന്റെ കോൾ വന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ആരാണ് എന്ന് ഒപ്പമുണ്ടായിരുന്ന നാട്ടിലെ കാമുകൻ ചോദിച്ചു. ഈ ശബ്ദം കോളിലൂടെ കേട്ട വിദേശത്തുള്ള കാമുകനും ഇതേചോദ്യം തന്നെ യുവതിയോട് ചോദിച്ചു. നാട്ടിലുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞാൽ വിദേശത്തുള്ള യുവാവുമായുള്ള വിവാഹം മുടങ്ങുമെന്ന് ഭയപ്പെട്ട യുവതി തട്ടിക്കൊണ്ടുപോകൽ എന്ന കള്ളക്കഥ കെട്ടിച്ചമയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്നു നാട്ടിലെ കാമുകനോട് ഫോണിൽ വിളിച്ചത് സുഹൃത്താണ് എന്നായിരുന്നു യുവതി പറഞ്ഞത്. വിദേശത്തുള്ള കാമുകനുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ് എന്നാണ് പോലീസ് അറിയിക്കുന്നത്. നിലവിൽ പോലീസ് അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്ധന പ്രതിസന്ധി: ഇന്ത്യയോട് സഹായം തേടി അയൽ​രാജ്യങ്ങൾ; അസം റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസൽ നല്കാമോയെന്ന് ബം​ഗ്ലാദേശ്; ആലോചിക്കട്ടെയെന്ന് കേന്ദ്രം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026