BREAKING NEWS

ദുബായ് നഗരത്തിൽ വീണ്ടും ആക്രമണം: കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് പുക ; ബുർജ് ഖലീഫ ലക്ഷ്യം?

· · 1 min read
Share: Copied!

ദുബായ്: ഇന്ന് രാവിവെ ദുബായിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വലിയ സ്ഫോടന ശബ്ദങ്ങളോടെ നടന്ന സംഭവത്തിൽ സെൻട്രൽ ദുബായിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, നഗരത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള പുക മേഘം ഉയരുകയും ചെയ്തതായാണ് വിവരം.

ആക്രമണം അത്ര ഭീകരമല്ലായിരുന്നുവെന്നും ഡ്രോൺ അവശിഷ്ടങ്ങൾ വന്നു വീണതാകാം കാരണമെന്നും ദുബായ് മീഡിയ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിൽ നിന്ന് സൈറണുകൾ കേൾക്കാമായിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ദുബായ് പോലീസ് പ്രദേശം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (DIFC) സംഭവം.

വ്യാഴാഴ്ച രാവിലെയും സമാന ആക്രമണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഗൾഫ് മേഖലയാണ്. ഇതുവരെ, ഏഴ് യുഎസ് സൈനികരും 11 സാധാരണക്കാരും ഉൾപ്പെടെ 24 പേർ ഈ മേഖലയിൽ കൊല്ലപ്പെട്ടു.

എംപിമാർ തൽക്കാലം മാറിനിൽക്ക്, മത്സരിക്കേണ്ടെന്ന് നേതൃത്വം, കെ സുധാകരന് കടുത്ത അമർഷം, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ കേരളത്തിലേക്ക് മടങ്ങി, പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തോ‌ട് പ്രതികരിക്കാതെ സുധാകരൻ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026