BREAKING NEWS

ഇറാനിയൻ ആൺകുട്ടികളുടെ ‘തലവിധി‘ തീരുമാനിക്കുന്ന ‘കൊൺകുർ‘ പരീക്ഷ; ജയിച്ചാൽ ഉപരിപഠനം, തോറ്റാൽ പട്ടാളത്തിലേയ്ക്ക്! റിസൾട്ട് പേടിയിൽ വിദ്യാത്ഥികൾ

· · 1 min read
Share: Copied!

ടെഹ്‌റാൻ: രാജ്യം കടന്നുപോകുന്ന യുദ്ധാന്തരീക്ഷം ഉയർത്തുന്ന പേടിയ്ക്കൊപ്പം മറ്റൊരു ആധി കൂടി ഇറാനിലെ കൗമാരക്കാരായ ആൺകുട്ടികളെ ബാധിച്ചിരിക്കുന്നു. അതിന് കാരണം ഒരു എൻട്രൻസ് പരീക്ഷയാണ്. രാജ്യത്തെ ദേശീയ സർവകലാശാലാ പ്രവേശന പരീക്ഷയായ കൊൺകുർ ആൺകുട്ടികളെ സംബന്ധിച്ച് അതി നിർണ്ണായകമാണ്.

കൊൺകുർ പരീക്ഷയേയും അതിലെ വിജയത്തെയും കുറിച്ച് ആൺകുട്ടികൾ ഭയചകിതരാകാനുന്നതിന് പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. ഇറാനിയൻ നിയമം അനുസരിച്ച്, പതിനെട്ടുവയസ്സ് പൂർത്തിയാകുന്നതോടെ ആൺകുട്ടികൾ നിർബന്ധമായും 18-24 മാസം നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ആകെ ഇളവ് ലഭിക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവർക്ക് മാത്രമാണ്. സർവകലാശാലയിൽ പഠിക്കാൻ ചേരുന്നവർക്ക്, ബിരുദപഠനം പൂർത്തിയാകുന്നിടംവരെ സൈനികസേവനം നീട്ടിവെക്കാനാകും. സർവകലാശാലകളിൽ പ്രവേശനം നേടണമെങ്കിലോ, ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊൺകുർ പരീക്ഷ പാസ് ആകുകയും വേണം.

നാലരമണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ശാസ്ത്രം മാത്രമല്ല, പേർഷ്യൻ സാഹിത്യം, അറബി ഭാഷ, മതപഠനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. പരീക്ഷ തോറ്റാൽ സ്വപ്‌നംകണ്ട തൊഴിൽമേഖല നഷ്ടമാകുമെന്ന് മാത്രമല്ല, ഉടൻ സൈനികസേവനത്തിലേക്ക് പോകേണ്ടിയും വരും.

ചുരുക്കത്തിൽ, പതിനെട്ടുവയസ്സ് പൂർത്തിയായ ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഉടനടി സൈനികസേവനത്തിന് പോകണോ അതോ ഉന്നതവിദ്യാഭ്യാസത്തിന് ശേഷം മതിയോ എന്ന് തീരുമാനിക്കുന്നത് കൊൺകുർ പരീക്ഷയാണ്. നിലവിലെ ഇറാൻ-ഇസ്രയേൽ, യുദ്ധ കലുഷിതമായതോടെ ഇക്കുറി ഈ പരീക്ഷയ്ക്കായൊരുങ്ങുന്ന കുട്ടികൾ പേടിയുടെ നിഴലിലാണ്.

ഇന്ത്യയിലാണെങ്കിൽ ജെഇഇയിലോ നീറ്റിലോ റാങ്ക് പിന്നിലായാലും സ്വകാര്യ കോളേജുകളിൽ പ്രവേശനത്തിന് സാധ്യതയുണ്ട്. എന്നാൽ കൊൺകുർ പരീക്ഷയിൽ റാങ്ക് പിന്നിലായിപ്പോയാൽ ഉപരിപഠനത്തിനുള്ള അവസരം പരിമിതമാകും. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം മേയ് അല്ലെങ്കിൽ ജൂൺ മാസത്തിലായിരിക്കും നടക്കുക. മെയിൻ പരീക്ഷ ജൂലൈയിലും നടക്കും. എന്നാൽ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതിയിൽ മാറ്റമുണ്ടായേക്കാമെന്ന് നാഷണൽ ഓർഗനൈസേഷൻ ഫോർ എജ്യുക്കേഷണൽ ടെസ്റ്റിങ് അറിയിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ നിരവധി സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്. പല കുട്ടികളും പ്രവേശന പരീക്ഷകൾക്ക് ഭൂമിക്കടിയിലെ സുരക്ഷാതാവളങ്ങളിലും ബേസുമെന്റുകളിലും മറ്റുമിരുന്നാണ് തയ്യാറെടുക്കുന്നത്.

വിദേശത്തും സ്വദേശത്തും ഓരോ കാമുകൻമാർ, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… തടിതപ്പാൻ തട്ടിക്കൊണ്ടുപോകൽ നാടകം ഇറക്കിയ യുവതിക്കെതിരെ കേസ്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026