ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അവ ധരിച്ച് സെല്‍ഫിയെടുക്കുകയും ചെയ്യുന്ന മലയാളിയായ യുവാവ് പിടിയില്‍. 23 കാരനായ അമല്‍ എന്‍. അജിയാണ് ബംഗളൂരു ഹെബ്ബഗോഡി പൊലീസിന്റെ പിടിയിലായത്.
ഹെബ്ബാളിലെ അഞ്ചാം ക്രോസിലെ ഗണേഷ് ക്ഷേത്രത്തിന് സമീപമുള്ള സോമരാജപുരയിലാണ് അമല്‍ എന്‍. അജി എന്ന അജി കുമാര്‍ താമസിക്കുന്നത്. ഹെബ്ബഗോഡിയിലെ വിദ്യാനഗര്‍ മേഖലയിലുള്ള വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി.
എന്നാല്‍ വെറുമൊരു മോഷണം മാത്രമല്ല ഇയാള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ഇയാള്‍ സ്വയം ധരിക്കുകയും അവയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്യുന്നത് പാതിവാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ആഴ്ച ഹെബ്ബഗോഡി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഹൊയ്സാല പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അമലിനെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ അമലിനെ കണ്ടെത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് യുവാവ് താമസിച്ചിരുന്ന മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീടുകളില്‍ നിന്ന് മോഷ്ടിച്ച നിരവധി അടിവസ്ത്രങ്ങള്‍ കണ്ടെടുത്തു.














































