BREAKING NEWS

റോക്കറ്റ് പോലെ കുതിച്ചുപാഞ്ഞിരുന്ന പൊന്നിന് ചെറിയ വിശ്രമം, പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയായി, രാജ്യാന്തര വില റെക്കോർഡിൽ നിന്ന് താഴ്ന്നു!! വെള്ളി വില മുകളിലേക്ക് തന്നെ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയ്ക്ക് അപ്രതീക്ഷിത ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 13,125 രൂപയാണ് ഇന്നത്തെ വില. പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയുമായി. ഇന്നലെ രണ്ട് തവണയായി പവന് 1,080 രൂപ വർധിച്ച് റെക്കോർഡ് തുകയായ 1,05,600 രൂപയിലെത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര തലത്തിൽ റെക്കോർഡ് വില താഴ്ന്നതോടെയാണ് കേരളത്തിലും വില മാറിയത്. അതേസമയം, വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ചു. ഒരു ​ഗ്രാം വെള്ളിയ്ക്ക്നി ലവിൽ 295 രൂപയാണ് വില.

നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,19,000 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയാണിത്. പൊതുവേ സ്വർണാഭരണങ്ങൾക്ക് മൂന്ന് മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണത്തിന്‍റെ വിലയും പണിക്കൂലിയും കൂടാതെ മൂന്ന് ശതമാനം ജിഎസ്‍ടിയും ബാധകമാണ്. ഹോൾമാര്‍ക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്‍ടിയും ചേർത്ത് 53.5 രൂപയാണ് നൽകേണ്ടത്.

കഴിഞ്ഞ ദിവസം രാജ്യാന്തര ​സ്വർണ്ണ വിപണിയിൽ ഔൺസിന് 4,641.62 ഡോളറിലെത്തിയ വില ലാഭമെടുപ്പിനെ തുടർന്നാണ് ഇടിഞ്ഞത്. മൂന്ന് ദിവസത്തെ തുടർച്ചയായ കയറ്റത്തിന് ശേഷമാണ് ഈ വിലയിടിവ് എന്നതും ശ്രദ്ധേയം. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുലർത്തിയിരുന്ന നിലപാടിൽ മയംവന്നതും വില കുറവിന് കാരണമായി. ഒരിടയ്ക്ക് 4,582.91 ഡോളറിലേക്ക് താഴ്ന്ന സ്വർണമാണ് പിന്നീട് കുതിച്ചു കയറിയത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അയവില്ലാതെ തുടരുന്നതും സ്വർണത്തിന്റെ ഡിമാൻഡ് നിലനിർ‍ത്തി. രാജ്യാന്തര തലത്തിൽ ഇപ്പോൾ സ്വർണ വില ഔൺസിന് 4,593 ഡോളറെന്ന നിലയിലാണ് .

അതേസമയം 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ രണ്ട് വിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 10,880 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനിൽ (കെജിഎസ്എംഎ) അംഗമായ ജ്വല്ലറികളിൽ 10,790 രൂപയാണ് വില.

പുറമേ നിന്നെത്തുന്നവർ അങ്ങനെ അമേരിക്കക്കാരുടെ സമ്പത്തും സൗകര്യങ്ങളും കവരണ്ട; 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നിർത്തലാക്കി യു.എസ്; നീക്കം ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാ​ഗമായി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026