BREAKING NEWS

വിവാഹിതരായിട്ട് എട്ടുമാസം, പാചകത്തെച്ചൊല്ലിയുള്ള തർക്കം അതിരുകടന്നു, ഭർത്താവിന്റെ നാക്ക് കടിച്ചുപറിച്ചെടുത്ത് ഭാര്യ!!  തർക്കം ഏറ്റെടുത്ത് ബന്ധുക്കൾ, പിന്നാലെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്

· · 1 min read
Share: Copied!

ഗാസിയാബാദ്: ഗാസിയാബാദിൽ പുതുതായി വിവാഹിതയായ യുവതി ഭർത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചുമാറ്റിയതായി പോലീസ്. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭാര്യയുടെ ആക്രമണത്തിൽ 26 വയസുകാരനായ ഭർത്താവിന് ​ഗുരുതരമായി പരുക്കേറ്റു, ഇയാളെ വിദ​ഗ്ദ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി.

മോദിനഗർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സഞ്ജയ് പുരി പ്രദേശത്താണ് സംഭവം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട രണ്ട് കൂട്ടങ്ങൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നെന്ന വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതായി മോദിനഗർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് അമിത് സക്‌സേന അറിയിച്ചു.

അന്വേഷണത്തിൽ, അക്രമത്തിനു പിന്നിൽ വിപിൻ (26) എന്ന യുവാവും ഭാര്യ ഇഷയും തമ്മിലുള്ള ദാമ്പത്യ തർക്കമാണെന്ന് വ്യക്തമായി. 2025 മെയ് 6ന് വിവാഹിതരായ ഇരുവരും തിങ്കളാഴ്ച വൈകുന്നേരം പാചകത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് ശാരീരിക ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇതിന്റെ ഇടയിലാണ് യുവാവിന് ഗുരുതര പരുക്കേറ്റത്.

പരുക്കേറ്റ വിപിനെ ആദ്യം ഗാസിയാബാദിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഇഷയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടിലെത്തിയതോടെ ഇരുകുടുംബങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ ഉണ്ടായി. ഇതേത്തുടർന്നാണ് പോലീസ് വീണ്ടും സ്ഥലത്തെത്തിയത്.

പാചകവുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദാമ്പത്യ കലഹത്തിന് പിന്നിലെ മറ്റ് കാരണങ്ങളെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

സജി ചെറിയാൻ‌ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്? മന്ത്രിയുടെ ഖേദപ്രകടനം വോട്ട് മുന്നിൽ കണ്ട്- ലീ​ഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തും, വി.ടി സതീശൻ പുകഞ്ഞ കൊള്ളി- വെള്ളാപ്പള്ളി…. മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയാർ- തുഷാർ വെള്ളാപ്പള്ളി

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026