BREAKING NEWS

എന്റെ പൊന്നേ, നീ വല്ല്യ വിവിഐപി ആയല്ലേ… ഒന്നു എത്തി നോക്കാൻ പോലുമാവുന്നില്ലല്ലോ!! സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, ഉച്ചയ്ക്ക് മുൻപ് വില കൂടിയത് രണ്ടു തവണ, രണ്ടാം തവണ 1,800 രൂപ വർദ്ധിച്ച് പവന് 1,15,320 രൂപയായി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുകയറ്റം. ഉച്ചയ്ക്കു മുൻപ് രണ്ടു തവണയാണ് വില വർദ്ധിച്ചത്. രണ്ടാം തവണ 1800 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ​ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,415 രൂപയും പവന് 1,15, 320 രൂപയുമായി.

അതേപോലെ 18 കാരറ്റ് സ്വർണ വിലയിലും വർദ്ധവന് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമായിരുന്ന 18 കാരറ്റ് സ്വർണവില വർദ്ധിച്ച് ​ഗ്രാമിന് 11,845 രൂപയിലും പവന് 94,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണ വില രാവിലെ ഗ്രാമിന് 9,080 രൂപയും ഒരു പവൻ്റെ വില 72640 രൂപയുമായിരുന്നെങ്കിൽ രണ്ടാം തവണ പവന് 73,560 രൂപയായി. ഒൻപത് കാരറ്റ് സ്വർണ വിലയിലും വർദ്ധനവ് ഇന്ന് രേഖപ്പെടുത്തി, ഇപ്പോൾ പവന് 47,560 രൂപയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം വെള്ളിവിലയിൽ വർദ്ധനവില്ല. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില.

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026