BREAKING NEWS

അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്നു മക്കളും വീട്ടിൽ ജോലിക്കു നിന്ന ചമ്രവട്ടം സ്വദേശിനിയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം, അപകടം ദുബൈയിലെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുന്നതിനിടെ

· · 1 min read
Share: Copied!

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളടക്കം നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരുക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരുക്ക് ഗുരുതരമാണ്. മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

ഇന്നലെ രാവിലെ അബൂദബി- ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടമുണ്ടായത്. വാഹനത്തിൽ എഴ് പേർ ഉണ്ടായിരുന്നതായാണ് വിവരം. അബ്ദുൽ ലത്തീഫിനും പരുക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അബ്ദുൽ ലത്തീഫ് നേരത്തെ സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ ഖബറടക്കം യുഎഎയിൽ തന്നെ നടത്താനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026