BREAKING NEWS

സജി ചെറിയാൻ‌ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്? മന്ത്രിയുടെ ഖേദപ്രകടനം വോട്ട് മുന്നിൽ കണ്ട്- ലീ​ഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തും, വി.ടി സതീശൻ പുകഞ്ഞ കൊള്ളി- വെള്ളാപ്പള്ളി…. മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയാർ- തുഷാർ വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ‌ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുപക്ഷെ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് ആണ് ഖേദം പ്രകടിപ്പിച്ചത്. മന്ത്രിയുടെ ഖേദപ്രകടനം വോട്ട് മുന്നിൽ കണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതുപോലെ സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.

എസ്എൻഡിപി യോഗത്തിന് മുസ്ലിം വിരോധമില്ല. മുസ്ലിം ലീഗിനെതിരെ പറയുന്നത് മുസ്ലിം സമുദയത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻഎസ്എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും വെള്ളാപ്പള്ളി ​നടേശൻ പറഞ്ഞു. വിഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സുകുമാരൻ നായരുമായുള്ള തുടർ ചർച്ചയേക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോ​ഗിച്ച് സംഘശക്തിയാകുന്നു. ലീ​ഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ജമാഅത്തെ ഇസ്‍ലാമിയുമായും ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. അതേസമയം മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.

സിപിഎം കുറേ കാലം തന്നെ ആർഎസ്എസ് ആക്കാൻ നോക്കി, ഇപ്പോൾ ഐഎസ് ആക്കാനുള്ള ശ്രമത്തിലാണ്, ഉഗ്രവിഷമുള്ള ഐറ്റങ്ങൾ മുന്നിൽ വന്ന് പത്തി വിടര്‍ത്തിയിട്ട് പേടിച്ചിട്ടില്ല, പിന്നല്ലേ എ കെ ജി സെന്ററിൽ വിരിയെച്ചെടുത്ത നീർക്കോലികുഞ്ഞുങ്ങളും തേളും പഴുതാരയും!!! എ കെ ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വര്‍ഗീയതയുടെ നാറ്റം ഒരിക്കലും പോകില്ല-കെ എം ഷാജി

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026