ലൈംഗികാരോപണ പരാതിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വർ. ദീപക് ഒരു രക്തസാക്ഷിയാണ്, ആരും സഹായിക്കാനില്ലാത്ത, നിയമപരമായി സംരക്ഷണം ഇല്ലാത്ത നമ്മളെ പോലുള്ള ഒരു സാധാരണ പുരുഷൻ, മനുഷ്യൻ #JusticeForDeepak എന്നാണ് രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചത്. അതുപോലെ ചില കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിലും പെട്ടുപോയതാണെന്നും രാഹുൽ കുറിക്കുന്നു. താൻ ചെയ്ത വീഡിയോ രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണെന്നും രാഹുൽ പറയുന്നു.
അതിജീവിതയുടെ അല്ലെങ്കിൽ ഇരയുടെ ഫേസ് താൻ മറച്ചാണ് കൊടുത്തുന്നതെന്നും തനിക്കു ഇനി 16 ദിവസം കൂടി ജയിലിൽ കിടക്കാൻ വയ്യായെന്നും രാഹുൽ കുറിക്കുന്നു.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ-
ദീപക് ഒരു രക്തസാക്ഷിയാണ്, ആരും സഹായിക്കാനില്ലാത്ത, നിയമപരമായി സംരക്ഷണം ഇല്ലാത്ത നമ്മളെ പോലുള്ള ഒരു സാധാരണ പുരുഷൻ, മനുഷ്യൻ #JusticeForDeepak
വ്യാജ പരാതിയിൽ മനം നൊന്തു, വ്യാജ വീഡിയോയിൽ പെട്ട് ആത്മഹത്യ ചെയ്ത വ്യക്തി. ദീപക് ഒരാൾ മാത്രമല്ല, രാഹുൽ മാങ്കൂട്ടത്തിലും ഇത് പോലെ എത്ര വ്യാജ പരാതികളിലാണ് പെട്ടത്. അവനെ എന്ത് മാത്രം വേട്ടയാടി. ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു, ഒരായിരം അധിക്ഷേപം ചില വ്യാജ പരാതികളിൽ രാഹുൽ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു. രാഹുൽ കടന്നു പോയ വേദന, ഒറ്റപ്പെടൽ എനിക്കറിയാം (ഞാൻ ചെയ്ത വീഡിയോ രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണ് – “എന്റെ വേദന എന്റെ സ്വകാര്യതയിൽ ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചോളാം” എന്ന് രാഹുൽ പറഞ്ഞപ്പോൾ എന്റെ കണ്ണാണ് നിറഞ്ഞത്.
ഉമ്മൻ ചാണ്ടി സർ, ദിലീപ്, നിവിൻ പോളി, എൽദോസ് കുന്നപ്പള്ളി, മുകേഷ്, രാഹുൽ മാങ്കൂട്ടത്തിൽ, സിദ്ദിഖ്, ഒമർ ലുലു ഇവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്.. ഏതോ അമ്മയുടെ, അച്ഛന്റെ മകനാണ്; നാളെ നമ്മുടെ മകന്, സഹോദരന് വ്യാജ പരാതികളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കാനുള്ള ഗതി ഉണ്ടാകാതിരിക്കാൻ ആണ് #menscommission #RahulEaswar #RAHULMAMKOOTATHIL
NOTE : — ആ സ്ത്രീയുടെ, “ഇരയുടെ”, “അതിജീവിതയുടെ” face & identity മറച്ചാണ് കൊടുക്കുന്നത്. ഇല്ലെങ്കിൽ അടുത്ത കള്ള കേസ് വരും. അത്ര മാത്രം Easy ആയി ദുരുപയോഗം ചെയ്യാൻ പറ്റുന്നതാണ് “തീവ്ര feminist കരി നിയമങ്ങൾ”.
എനിക്ക് ഇനി 16 ദിവസം കൂടി ജയിലിൽ കിടക്കാൻ വയ്യ. (കാരണം ഈ ഭരണകൂടം അത്രയും ദിവസം എന്നെ നിശ്ശബ്ദനാക്കിയാൽ അത്രയും സൗകര്യം എന്ന് വിചാരിക്കും) .. (എന്റെ കുടുംബവും ആ കള്ള കേസിൽ അത്ര മാത്രം അനുഭവിച്ചു).. അതോടൊപ്പം നമ്മളെ പോലുള്ള കുറച്ച പേരെ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഉള്ളു. ശക്തമായി പോരാടണം. ഒരു മാധ്യമവും ഈ വിഷയം ചർച്ച ചെയ്യില്ല, തെരുവ് നായ്ക്കളുടെ വിഷയത്തിൽ പോലും പ്രതികരിക്കുന്ന ഒരു സാംസ്‌കാരിക നായകരും ഈ ആതമഹത്യാ കണ്ട ഭാവം നടിക്കില്ല.
















































