BREAKING NEWS

പാക്കിസ്ഥാനിൽ പുതിയ പ്രതിസന്ധി… ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, രാജ്യത്താകെ നാലാഴ്ചത്തേക്കുള്ള ഇന്ധനം മാത്രം!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് സർക്കാർ,

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ചെനാബാ നദിയിലൂടെയുള്ള ഒഴുക്ക് ഇന്ത്യ നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിൽ വെള്ളപ്രതിസന്ധി രൂക്ഷമായത്. പിന്നാലെ അടുത്ത ഭീഷണിയും രാജ്യത്തെ തേടിയെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യം ഇന്ധന ക്ഷാമത്തിലേക്കു കടക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കും കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യവ്യാപകമായി “വർക്ക് ഫ്രം ഹോം” നയം നടപ്പാക്കുന്ന കാര്യം പരി​ഗണനയിലെടുത്തിരിക്കുകയാണ് പാക്ക് സർക്കാർ. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും ആഭ്യന്തര പെട്രോളിയം വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നീക്കം.

ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബിൻ്റെ സർക്കാർ സമിതി അടുത്തിടെ രാജ്യത്തെ ഇന്ധന സ്ഥിതി വിലയിരുത്തി. എണ്ണ ശേഖരങ്ങൾ, എൽ.എൻ.ജി കപ്പൽ വരവുകൾ, അതിർത്തി മുറിച്ച് എത്തുന്ന എൽ.പി.ജി വിതരണങ്ങളും യോഗത്തിൽ പരിശോധിച്ചു. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം നാല് ആഴ്ചത്തേക്ക് മതിയാകുന്ന പെട്രോൾ-ഡീസൽ ശേഖരം ഉണ്ടെന്നും ഉടൻ ക്ഷാമ സാധ്യതയില്ലെന്നും വ്യക്തമാക്കി.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമസ് കടലിടുക്ക് വഴിയാണ് ആഗോള എണ്ണ ചരക്കുകളുടെ അഞ്ചിൽ ഒരുഭാഗം കടന്നുപോകുന്നത്. ഇവിടെ ഉണ്ടായേക്കാവുന്ന തടസങ്ങൾ കപ്പൽ ഗതാഗതം വൈകിപ്പിക്കുകയും ഗതാഗത ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തൽ.

പെട്രോളിയം ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യമായതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കടൽ പാതകളെയാണ് പാക്കിസ്ഥാൻ കൂടുതലും ആശ്രയിക്കുന്നകത്. പ്രത്യേകിച്ച് കുവൈത്തിൽ നിന്നുള്ള ഡീസൽ ചരക്കുകൾ. ഇതിനിടെ ഇന്ധന സംഭരണം തടയാനും കരിഞ്ചന്തകളിൽ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനും നടപടികൾ പാക്കിസ്ഥാൻ ശക്തമാക്കി. ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി എണ്ണ വിപണന കമ്പനികൾക്ക് പഴയ കണക്കുകൾ അടിസ്ഥാനമാക്കി റീട്ടെയിൽ ഇന്ധന വിതരണം താൽക്കാലികമായി നിയന്ത്രിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിലമാറ്റങ്ങൾ നടക്കുന്ന സമയത്തും വിതരണത്തിൽ സ്ഥിരത നിലനിർത്തുകയാണ് ലക്ഷ്യം.

വർക്ക് ഫ്രണ്ട് ഹോം സംവിധാനത്തിന് പുറമെ ഗതാഗത ഉപയോഗം കുറയ്ക്കൽ, ആവശ്യകത നിയന്ത്രിക്കുന്ന നടപടികൾ, ചെങ്കടൽ ഉൾപെടെ മറ്റ് തുറമുഖങ്ങൾ വഴിയുള്ള പകരം വിതരണ മാർഗങ്ങൾ അന്വേഷിക്കൽ തുടങ്ങിയവയും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിലെ സാഹചര്യം സർക്കാർ അടുത്തതായി നിരീക്ഷിക്കുന്ന സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതി, ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു, ചിലരെ തരം താഴ്ത്തി, ജോലിയിൽനിന്നും പിരിച്ചുവിട്ടു… ഇത് വിമതരുടെ കൂട്ടായ്മയല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷൻ, ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്, നിർബന്ധിതരായതാണ്’… വിമതകൂട്ടായ്മയിൽ പികെ ശശിക്ക് മുദ്രാവാക്യം വിളികളോടെ സ്വീകരണം

BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026