BREAKING NEWS

മകനെ കാണാൻ ഭാര്യവീട്ടുകാർ അനുവദിക്കുന്നില്ലെന്നു പരാതി, പിന്നാലെ ഭാര്യാമാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി, നാലുവയസുകാരൻ മകനും വെട്ടേറ്റു, ​കുഞ്ഞിന്റെ പരുക്ക് ഗുരുതരം, കൊലയ്ക്ക് ശേഷം സ്വയം കൈയുടെ ഞരമ്പുമുറിച്ച് ഓടി രക്ഷപെട്ട പ്രതിയെ പിടികൂടി, ദമ്പതികളെ കൊലപ്പെടുത്തിയത് വളർത്തുമകളുടെ ഭർത്താവ്

· · 1 min read
Share: Copied!

പാലക്കാട്: ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. മരുമകന്റെ ആക്രമണത്തിൽ ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ ആക്രമണത്തിനിടെ യുവതി നാലു വയസുകാരനുമായി വീടിനു പുറത്തേക്ക് ഓടിരക്ഷപെട്ടപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീടു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

അതേസമയം പോലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടി രക്ഷപ്പെട്ടു. ഈ സമയം മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുൽഫിയത്തും ഏറെനാളായി അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്. ഇതിനിടെ ഭാര്യവീട്ടുകാർ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടിരുന്നതായും അറിയുന്നു.

മരുമോന്റെ തട്ടകത്തിൽ കളത്തിലിറങ്ങുക അൻവർ തന്നെ? കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ല…, ബേപ്പൂർ ബീച്ചിൽ ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് പിവി അൻവർ

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026