പത്തനംതിട്ട: ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ്. ആദ്യത്തെ തന്ത്രി കാമിനി മൂലം അറസ്റ്റിലായി, രണ്ടാമത്തെ തന്ത്രി ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ചും അറസറ്റിലായെന്നും അദ്ദേഹം പറഞ്ഞു, ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു.
വേലി തന്നെ വിളവ് തിന്നുന്നു എന്നാണ് കോടതി പറഞ്ഞത്. ശബരിമലയെ സംബന്ധിച്ച് രണ്ട് വേലികളാണ് ഉള്ളത്. ഒന്ന് തന്ത്രിമാർ മറ്റൊന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ രണ്ട് പ്രസിഡന്റുമാർ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി ജയിലിലാണെന്നും സജീവ് പറഞ്ഞു.
ശബരിമല നിർമ്മിച്ചത് മല അരയ മഹാസഭയാണ്. ശബരിമല മാത്രമല്ല, നിലക്കൽ മഹാദേവക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ച മല അരയ മഹാസഭയാണ്. പുതിയ സാഹചര്യത്തിൽ ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്നും സജീവ് ആവശ്യപ്പെട്ടു.


















































