മുംബൈ: പിതാവിന്റെ മരണശേഷം താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, നീതി നടപ്പിലാക്കിതരണമെന്ന ആവശ്യവുമായി അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ. നന്നെ ചെറുതിലെ അമ്മാവന്റെ മകനുമായി തന്റെ വിവാഹം നടത്തിയെന്നും തന്നെ ലൈംഗികമായി ചൂഷണം ചെയ്ത് തന്റെ സ്വത്ത് തട്ടിയെടുത്തെന്നും അതിനാൽ നീതി ഉറപ്പാക്കണമെന്നും ഹസീൻ മസ്താൻ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീൻ ഇന്നലെ മാധ്യമങ്ങളോടും അത് ആവർത്തിച്ചു.
പ്രായപൂർത്തിയാകുന്നതിനു മുൻപ്, 1996ൽ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു കൊല്ലാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു അയാൾ തന്നെ വിവാഹം ചെയ്തതെന്നും അവർ പറഞ്ഞപ. അതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, ഈ സംഭവങ്ങളുമായി തന്റെ പിതാവിനു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണു ഇതെല്ലാം നടന്നതെന്നും ഹസീൻ പറയുന്നത്.


















































