BREAKING NEWS

വിവാഹം കഴിക്കണമെന്ന് ഏറെ നാളത്തെ ആഗ്രഹം, വിവാഹപന്തലില്‍ എത്തിയപ്പോള്‍ വധുവില്ല, നുഹ് കലാപക്കേസ് പ്രതി ബിട്ടു ബജ്‌രംഗിയെ കബളിപ്പിച്ച് തട്ടിപ്പ് സംഘം, 3000 രൂപ നഷ്ടമായി, കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

ന്യൂഡൽഹി:  ഹരിയാണയിലെ നുഹ് കലാപക്കേസ് പ്രതി ബിട്ടു ബജ്‌റംഗിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതായി പരാതി. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് ബണ്ടി എന്നയാളും കൂട്ടാളികളും ചേർന്ന് 30,000 രൂപ തട്ടിയെടുത്തതെന്നാണ് ആരോപണം. സംഭവത്തിൽ ബിട്ടു ബജ്‌റംഗിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യപ്രതിയായ ബണ്ടി എന്നയാൾ ബിട്ടുവിന്റെ അയൽക്കാരന്റെ ബന്ധുവാണ്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ബിട്ടു, ബണ്ടിയോടാണ് വിവാഹാലോചനകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് റാണി എന്ന് പേരുള്ള സ്ത്രീയെ ബണ്ടി പരിചയപ്പെടുത്തിനൽകി.

തുടർന്ന് ബണ്ടിയും റാണിയും വിവാഹാലോചനകൾക്കായും പെണ്ണുകാണലിനുമായി ബിട്ടുവിനെ അലിഗഢിലേക്ക് കൊണ്ടുപോയി. മൂന്നുതവണ ഇവർ ബിട്ടുവുമായി അലിഗഢിൽ പോയെങ്കിലും വിവാഹാലോചനകളൊന്നും ശരിയായില്ല. ഇതിനുപിന്നാലെയാണ് ബണ്ടി ഒരു യുവതിയുടെ ചിത്രം അയച്ചുനൽകിയത്. യുവതിയുടെ ചിത്രം കണ്ടതോടെ ബിട്ടുവിന് ഇഷ്ടമായി. തുടർന്ന് 2025 സെപ്റ്റംബറിൽ ബണ്ടിയും റാണിയും പ്രതിശ്രുത വധുവും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയവരും ബിട്ടുവിന്റെ വീട്ടിലെത്തി. വിവാഹവും ഉറപ്പിച്ചു. 2026 ഫെബ്രുവരി ഏഴാം തീയതി വിവാഹം നടത്താനായിരുന്നു തീരുമാനം.

ഇതിനുമുന്നോടിയായി വധുവിന് വസ്ത്രങ്ങളും മറ്റും വാങ്ങാനായി ബിട്ടു ബണ്ടിയുടെ അക്കൗണ്ടിലേക്ക് 30,000 രൂപയും അയച്ചുനൽകി. എന്നാൽ, വിവാഹദിവസം ബിട്ടുവും ബന്ധുക്കളും അലിഗഢിൽ എത്തിയപ്പോൾ പറഞ്ഞ സ്ഥലത്ത് ആരെയും കണ്ടില്ല. ബണ്ടിയെയും റാണിയെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പ്രതിശ്രുത വധുവിനെ ഫോണിൽ വിളിച്ചെങ്കിലും വിവാഹത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026