BREAKING NEWS

ഒരേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ടിപ്പർ ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിച്ച പിന്നാലെ ഇവരുടെ ദേഹത്തു കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായ് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരുക്കേറ്റു.

അതേസമയം തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിൻറെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂവരേയും ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായില്ല.

അമ്മാവന്റെ മകനുമായി ശൈശവ വിവാ​ഹം, ലൈംഗികമായി പീഡിപ്പിച്ച് അയാൾ സ്വത്തുക്കൾ തട്ടിയെടുത്തു, കൊല്ലാൻ ശ്രമിച്ചു!! പിതാവിന് ഒന്നുമറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷമാണ് താൻ ക്രൂരതയ്ക്ക് ഇരയായത്…തനിക്ക് നീതി ഉറപ്പാക്കിതരണമെന്ന് മോദിയോട് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026