BREAKING NEWS

അമ്മാവന്റെ മകനുമായി ശൈശവ വിവാ​ഹം, ലൈംഗികമായി പീഡിപ്പിച്ച് അയാൾ സ്വത്തുക്കൾ തട്ടിയെടുത്തു, കൊല്ലാൻ ശ്രമിച്ചു!! പിതാവിന് ഒന്നുമറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷമാണ് താൻ ക്രൂരതയ്ക്ക് ഇരയായത്…തനിക്ക് നീതി ഉറപ്പാക്കിതരണമെന്ന് മോദിയോട് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ

· · 1 min read
Share: Copied!

മുംബൈ: പിതാവിന്റെ മരണശേഷം താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, നീതി ന‌‌ടപ്പിലാക്കിതരണമെന്ന ആവശ്യവുമായി അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ. നന്നെ ചെറുതിലെ അമ്മാവന്റെ മകനുമായി തന്റെ വിവാഹം നടത്തിയെന്നും തന്നെ ലൈംഗികമായി ചൂഷണം ചെയ്ത് തന്റെ സ്വത്ത് തട്ടിയെടുത്തെന്നും അതിനാൽ നീതി ഉറപ്പാക്കണമെന്നും ഹസീൻ മസ്താൻ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീൻ ഇന്നലെ മാധ്യമങ്ങളോടും അത് ആവർത്തിച്ചു.

പ്രായപൂർത്തിയാകുന്നതിനു മുൻപ്, 1996ൽ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു കൊല്ലാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു അയാൾ തന്നെ വിവാഹം ചെയ്തതെന്നും അവർ പറഞ്ഞപ. അതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, ഈ സംഭവങ്ങളുമായി തന്റെ പിതാവിനു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണു ഇതെല്ലാം നടന്നതെന്നും ഹസീൻ പറയുന്നത്.

 

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026