BREAKING NEWS

ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, മദ്യപിച്ചെത്തിയ ഭര്‍ത്താവ് 21കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ഓടിരക്ഷപെട്ട് പ്രതി, ഇരുവരും തമ്മില്‍ നിരന്ചരം വഴക്കെന്ന് ബന്ധുക്കള്‍

· · 1 min read
Share: Copied!

ബംഗളൂരു: ഭാര്യയ്ക്ക്  അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ 21കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി. സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് ഭര്‍ത്താവ് രേണുകയ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിടുകയും ഇതിനിടെ പ്രകോപിതനായ യുവാവ് കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു.

സിഞ്ചന സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം രേണുകയ്യ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാളെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.

 

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026