ടെൽ അവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന സുപ്രധാന തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഏഴ് കിലോമീറ്റർ നീളവും 25 മീറ്റർ ആഴവും 80 മുറികളുമടങ്ങിയ തുരങ്കമാണ് ഐഡിഎഫ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു.
കൂടാതെ 2014-ലെ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികൻ ഹദർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നതും ഈ തുരങ്കത്തിൽ ആയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ഗോൾഡിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേലിന് കൈമാറിയത്. ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഒളിത്താവളത്തിനുമായി ഈ തുരങ്കം ഹമാസ് ഉപയോഗിച്ചിരുന്നതായാണ് ഐഡിഎഫ് പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, യുഎൻആർഡബ്ല്യുഎ (United Nations Agency For Palestinian Refugee) പള്ളികൾ, ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നതെന്ന് ഐഡിഎഫ് എക്സിൽ കുറിച്ചു.
നാവികസേനയും ഇസ്രയേൽ പ്രത്യേക എൻജിനിയറിങ് സംഘവും ചേർന്നാണ് തുരങ്കം കണ്ടെത്തിയതെന്ന് ഐർഡിഎഫ് അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ മേയ് മാസത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിൻവാറും മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് നേതാക്കൾ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും സൈന്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം 2014-ൽ ഇസ്രയേൽ സൈനികനായിരുന്ന ഗോൾഡിൻ ഹദറിന്റെ മരണത്തിൽ പങ്കാളിയായ ഹമാസ് അംഗം മർവാൻ അൽ ഹാംസിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
⭕️ EXPOSED: A 7+ kilometer Hamas tunnel route that held Lt. Hadar Goldin.
IDF troops uncovered one of Gaza’s largest and most complex underground routes, over 7 km long, ~25 meters deep, with ~80 hideouts, where abducted IDF officer Lt. Hadar Goldin was held.
The tunnel runs… pic.twitter.com/GTId75CvYw
— Israel Defense Forces (@IDF) November 20, 2025


















































