ബിജ്‌നോർ: കുറച്ചുനാളുകളായി വിവാഹത്തിന് വിളമ്പുന്ന വിഭവങ്ങളുടെ പേരിൽ അടിപിടിയുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. കേരളത്തിൽ പപ്പടത്തിന്റെ പേരിലാണ് അടിയുണ്ടായതെങ്കിൽ അങ്ങ് ഉത്തർ പ്രദേശത്തിൽ അടിയുണ്ടായത് ചിക്കൻ ഫ്രൈയുടെ പേരിലാണ്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ഒരു വിവാഹത്തിനിടെയാണ് സംഭവം.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആളുകൾ വിരുന്നിൽ പങ്കെടുക്കാനായി ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തല്ലുണ്ടായത്. പിന്നാലെയത് കൂട്ടത്തല്ലായി മാറുകയായിരുന്നു. വരന്റെ കൂട്ടർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവു കുറഞ്ഞു പോയി എന്ന കാരണത്താൽ തുടങ്ങിയ തർക്കമാണ് പൊടുന്നനെ അടിലേക്കെത്തിയത്. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപെടെ 15 പേർക്ക് പരുക്കുപറ്റി. ഇതിനിടയിൽ പെട്ടുപോയ ഹൃദ്രോഗിയായ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ചിക്കൻ ഫ്രൈ വിളമ്പിയതു കുറഞ്ഞുപോയെന്ന് വരന്റെ ഭാഗത്തുള്ളവർ പരാതി ഉന്നയിച്ചതിനെത്തുടർന്ന് അവർക്ക് കൂടുതൽ അളവിൽ ചിക്കൻ ഫ്രൈ വിളമ്പാനുള്ള ക്രമീകരണം വധുവിന്റെ കൂട്ടർ ഒരുക്കി. പക്ഷേ, ഭക്ഷണം വിളമ്പുന്നതിൽ മാന്യത പാലിച്ചില്ലെന്ന് വരന്റെ കൂട്ടർ ആരോപിച്ചതിനെത്തുടർന്ന് തർക്കം മുറുകുകയായിരുന്നുമാണ് സംഭവത്തിന് ദൃക്സാക്ഷികളായവരുടെ വിവരണം. സംഘർഷം വർധിച്ചതോടെ ആരോ സംഭവത്തെക്കുറിച്ച് പോലീസിൽ അറിയ്ക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം ഇരുഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ല. സ്ഥിതിഗതികൾ അധികം വൈകാതെ ശാന്തമായി. വിവാഹം സമാധാനപരമായി നടക്കുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഞങ്ങൾ മടങ്ങിയതെന്നു പോലീസ് പറഞ്ഞു.
बिजनौर की एक शादी समारोह में चिकन फ्राई को लेकर भीषण लड़ाई हो गई. ये लड़ाई घराती-बाराती के बीच हुई, जिसमें लगभग 15 लोग घायल हो गए. मामला इतना बढ़ गया कि निकाह की रस्में तीन बार रोकनी पड़ीं. बाद में पुलिस की मौजूदगी में निकाह हुआ.#ViralVideo #Bijnor pic.twitter.com/Ts35iRw9dL
— The Lallantop (@TheLallantop) November 3, 2025














































