BREAKING NEWS

പന്തിയിൽ പക്ഷാഭേദം!! വരന്റെ വീട്ടുകാർക്ക് കൊടുത്ത ചിക്കൻ ഫ്രൈ കുറഞ്ഞു പോയി, വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്!! സ്ത്രീകളും കുട്ടികളുമുൾപെടെ 15 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം- വീഡിയോ

· · 1 min read
Share: Copied!

ബിജ്‌നോർ: കുറച്ചുനാളുകളായി വിവാഹത്തിന് വിളമ്പുന്ന വിഭവങ്ങളുടെ പേരിൽ അടിപിടിയുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. കേരളത്തിൽ പപ്പടത്തിന്റെ പേരിലാണ് അടിയുണ്ടായതെങ്കിൽ അങ്ങ് ഉത്തർ പ്രദേശത്തിൽ അടിയുണ്ടായത് ചിക്കൻ ഫ്രൈയുടെ പേരിലാണ്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ഒരു വിവാഹത്തിനിടെയാണ് സംഭവം.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആളുകൾ വിരുന്നിൽ പങ്കെടുക്കാനായി ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തല്ലുണ്ടായത്. പിന്നാലെയത് കൂട്ടത്തല്ലായി മാറുകയായിരുന്നു. വരന്റെ കൂട്ടർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവു കുറഞ്ഞു പോയി എന്ന കാരണത്താൽ തുടങ്ങിയ തർക്കമാണ് പൊടുന്നനെ അടിലേക്കെത്തിയത്. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപെടെ 15 പേർക്ക് പരുക്കുപറ്റി. ഇതിനിടയിൽ പെട്ടുപോയ ഹൃദ്രോ​ഗിയായ ഒരാളുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ചിക്കൻ ഫ്രൈ വിളമ്പിയതു കുറഞ്ഞുപോയെന്ന് വരന്റെ ഭാഗത്തുള്ളവർ പരാതി ഉന്നയിച്ചതിനെത്തുടർന്ന് അവർക്ക് കൂടുതൽ അളവിൽ ചിക്കൻ ഫ്രൈ വിളമ്പാനുള്ള ക്രമീകരണം വധുവിന്റെ കൂട്ടർ ഒരുക്കി. പക്ഷേ, ഭക്ഷണം വിളമ്പുന്നതിൽ മാന്യത പാലിച്ചില്ലെന്ന് വരന്റെ കൂട്ടർ ആരോപിച്ചതിനെത്തുടർന്ന് തർക്കം മുറുകുകയായിരുന്നുമാണ് സംഭവത്തിന് ദൃക്സാക്ഷികളായവരുടെ വിവരണം. സംഘർഷം വർധിച്ചതോടെ ആരോ സംഭവത്തെക്കുറിച്ച് പോലീസിൽ അറിയ്ക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം ഇരുഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ല. സ്ഥിതിഗതികൾ അധികം വൈകാതെ ശാന്തമായി. വിവാഹം സമാധാനപരമായി നടക്കുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഞങ്ങൾ മടങ്ങിയതെന്നു പോലീസ് പറഞ്ഞു.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026