ന്യൂഡൽഹി: റഷ്യയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടായതായും ഇത് റഷ്യൻ എണ്ണ ടെർമിനലിനെ ബാധിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ 164 യുക്രേനിയൻ ഡ്രോണുകൾ ആകാശത്ത് വെച്ച് നശിപ്പിച്ചതായി റഷ്യയുടെ വ്യോമ പ്രതിരോധ യൂണിറ്റ് അവകാശപ്പെട്ടു.
ഞായറാഴ്ച രാത്രി യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ വ്യോമ പ്രതിരോധ യൂണിറ്റ് 164 യുക്രേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, കരിങ്കടലിലെ തുവാപ്‌സിൽ യുക്രേനിയൻ ഡ്രോൺ ആക്രമണം വൻ തീപിടുത്തത്തിന് കാരണമായതായും തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു














































