BREAKING NEWS

ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം, നബാത്തിയ മേഖലയെ ഇസ്രയേൽ ആക്രമിച്ചത് ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി, ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം ന​ഗരങ്ങൾ!! തിരിച്ചടിച്ച് ഇറാൻ, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം

· · 1 min read
Share: Copied!

ടെഹ്റാൻ/ബെയ്‌റൂട്ട്: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അർധരാത്രിയിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ലെബനനിലെ ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ടൈറിലെ അൽ ഷഹാബിയ ജില്ലയിലെ ഒരു വീടിന് നേരെയും നബാത്തിയ മേഖലയിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ നബാത്തിയയെ ലക്ഷ്യം വെക്കുന്നത്. നിലവിലെ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തിങ്കളാഴ്ച മുതൽ ലെബനനിലുടനീളം ഉണ്ടായ ആക്രമണങ്ങളിൽ 50-ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

കുവൈത്തിൽ കടലിൽ നങ്കൂരമിട്ട കപ്പലിൽ വൻ സ്ഫോടനം, തൊട്ടുപിന്നാലെ പ്രദേശംവിട്ടു പാഞ്ഞു പോകുന്ന ചെറു ബോട്ട്…ഓയിൽ ടാങ്കർ ലക്ഷ്യമിട്ട് ആക്രമണം, ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ, ആക്രമണമുണ്ടായത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026