BREAKING NEWS

‘സുധാകരനെ ഞാൻ പരിഹസിച്ചിട്ടില്ല, ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടിട്ട്… അം​ഗത്വം പുതുക്കണം’- ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ!! ഇടഞ്ഞ ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎം നേതൃത്വത്തെ നിശീതമായി വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ സിപിഎം. ഇതിന്റെ ഭാ​ഗമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അതോടൊപ്പം അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സമൂഹമാധ്യമ കുറിപ്പിലൂടെയാണു അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി. സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. 5 വർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ പറയുന്ന കുറിപ്പിൽ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതും ഒരു കാരണമായി.

ഇതിനിടെ സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി കളത്തിലിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങൾ സജീവമാക്കിയെങ്കിലും അദ്ദേഹം മനസ് തുറന്നിട്ടില്ല. കുറിപ്പിലുള്ളതിൽ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു പ്രതികരണം. ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ സംസാരിച്ചെങ്കിലും അംഗത്വ ഫോം പൂരിപ്പിച്ചു നൽകില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്.

അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു…“പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി”- ഇറാൻ പ്രസിഡന്റ്

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026