BREAKING NEWS

വീടിന്റെ മുൻഭാ​ഗം പൊളിച്ചേ പറ്റുകയുള്ളു- ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനി, ഞങ്ങളെ കൊന്നിട്ടേ വീട് പൊളിക്കൂ, വീടിനു മുകളിൽ ഗ്യാസ് സിലിണ്ടർ എടുത്തുവച്ച് ഭീഷണിയുമായി കുടുംബം, സ്റ്റേ വാങ്ങിച്ചിട്ടുണ്ടെന്നും വീട്ടുകാർ!! സർവീസ് റോഡ് പോലുമില്ലാത്ത സ്ഥലത്ത് എന്തിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്?- നാട്ടുകാർ

· · 1 min read
Share: Copied!

കാസർകോട്: ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. ദേശീയപാത നിർമാണത്തിന് വീടിന്റെ മുൻഭാ​ഗം പൊളിച്ചു നീക്കാനാണ് നിർമാണം ഏറ്റെടുത്ത കമ്പനിയെത്തിയത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വീടിനു മുകളിൽ ഗ്യാസ് സിലിണ്ടർ എടുത്തുവച്ചായിരുന്നു കുടുംബത്തിന്റെ ഭീഷണി.

ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനി ഇന്നാണ് നിർമാണം തുടങ്ങിയത്. വീടിന്റെ മുൻഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. നിർ‌മാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് ലഭിച്ചതായി കുടുംബവും, കോടതി സ്റ്റേ മാറ്റിയതായി കമ്പനിയും പറയുന്നു. ഇതിനിടെ കുടുംബത്തിനു പിന്തുണയുമായി നാട്ടുകാരും എത്തി. സർവീസ് റോഡുപോലുമില്ലാത്ത സ്ഥലത്ത് എന്തിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നോട്ടിസ് നൽകാതെയാണ് വീട് പൊളിക്കുന്നതെന്ന് വീട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

നഷ്ടപരിഹാരം നൽകിയാൽ വീട് ഒഴിയാൻ തയാറാണ്. അല്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ല. ആറുമാസം മുൻപ് ഗേറ്റ് പൊളിച്ചു. അതേതുടർന്ന് കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. അതിനുശേഷം പണി നടന്നിട്ടില്ല. കോടതി ഉത്തരവ് പാലിക്കാതെയാണ് വീട് പൊളിക്കാൻ പോകുന്നതെന്നും വീട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. തൽക്കാലം വീടിന്റെ മുൻഭാഗം പൊളിക്കില്ലെന്ന് ധാരണയിലെത്തുകയായിരുന്നു.

മാധ്യമപ്രവർത്തകരെയും പരിഗണിക്കണം; പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം, സർക്കാരിന് മുന്നിൽ ആവശ്യവുമായി കെയുഡബ്ലുജെ

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026