കോഴിക്കോട്: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിൽ ആയത്.
കയ്യിൽ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.