തൃശൂർ: സിപിഎം നേതാക്കളെ വെട്ടിലാക്കി ഗുരുതര ആരോപണമുയർത്തിയുള്ള ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്ത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ആർക്കാണ് സാമ്പത്തിക പ്രശ്നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാരാകുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് സി മൊയ്തീൻ എന്നും ശരത് പ്രസാദ് ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ സന്ദേശം ഇങ്ങനെ-
“വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് സി മൊയ്തീൻ.
ഏരിയ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ അത് 75000 ഒരു ലക്ഷമാകും പിരിവ്. ഇൻട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതം.
എം.കെ. കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. തൃശൂർ റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എം.കെ.കണ്ണൻ. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എ.സി.മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയിൽ ഡീലിങ് നടത്തുന്നയാളാണ്.”
അതേസമയം കഴിഞ്ഞ ദിവസം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസൻ സഹകരണ സംഘങ്ങളിലെ അഴിമതിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. പിന്നാലെ നിബിനെ ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിരുന്നു. നിബിനുമായി നേരത്തേ ശരത് സംസാരിച്ചത് റെക്കോഡ് ചെയ്താണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.