BREAKING NEWS

ഇന്ത്യ- ചൈന ബന്ധം യുഎസ് ഭയക്കുന്നോ? ഇരു രാജ്യങ്ങളും തമ്മിൽ നീരസത്തിന്റെയും അവിശ്വാസത്തിന്റെയും ഒരു നീണ്ട ചരിത്രമുണ്ട്!! ഇന്ത്യൻ സൈനികരെ ‘അക്ഷരാർഥത്തിൽ ഉരുക്കിക്കളയാൻ’ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ അടുക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ കൂട്ടുകെട്ടിൽ കടുത്ത നീരസം പ്രകടിപ്പിച്ച് യുഎസ് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചൈനക്കെതിരെ മറ്റൊരാരോപണവുമായി യുഎസ് സെനറ്റർ ബിൽ ഹാഗെർട്ടി രം​ഗത്തെത്തിയിരിക്കുന്നു.

ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശമാണ് യുഎസ് സെനറ്റർ നടത്തിയത്. അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെന്നെസിയിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററാണ് ഇദ്ദേഹം. യുഎസ്- ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബില്ലിന്റെ ഈ പരാമർശം.

ബില്ലിന്റെ വാക്കുകൾ ഇങ്ങനെ-

“ചൈനയും ഇന്ത്യയും തമ്മിൽ നീരസത്തിന്റെയും അവിശ്വാസത്തിന്റെയം ഒരു നീണ്ട ചരിത്രമുണ്ട്. കഷ്ടിച്ച് അഞ്ച് വർഷം മുൻപ്, ഒരു അതിർത്തി തർക്കത്തിന്റെ പേരിൽ ചൈനയും ഇന്ത്യയും ഏറ്റുമുട്ടുകയും ഇന്ത്യൻ സൈനികരെ ‘അക്ഷരാർഥത്തിൽ ഉരുക്കിക്കളയാൻ’ ചൈന ഒരു ഇലക്ട്രോമാഗ്നറ്റിക് ആയുധം പ്രയോഗിക്കുകയും ചെയ്തു. അവർ വെടിയുണ്ടകൾ ഉപയോഗിച്ചില്ല. പകരം ഇലക്ട്രോ മാഗ്നറ്റിക് ആയുധമാണ് ഉപയോഗിച്ചത്.” അതേസമയം 2020-ൽ നടന്ന ഗാൽവൻ സംഘർഷത്തെ കുറിച്ചാകാം ബിൽ പറഞ്ഞതെങ്കിലും സന്ദർഭം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്ത്!! അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്, ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാർ, – ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026