ന്യൂഡൽഹി: ഭർതൃ കുടുംബം തന്നെ അതി ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയുമായി ഉത്തർപ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭർതൃപിതാവ് ലക്ഷ്മൺ സിങ്, ഭർതൃസഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവർ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
താൻ കുളിക്കുന്നതിനിടെ ഭർതൃപിതാവും ഭർത്താവിന്റെ സഹോദരനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ഭർതൃപിതാവ് മർദിക്കുകയും ചെയ്തെന്നും യുവതിയുടെ പരാതിയിലുണ്ട്. കൂടാതെ തന്നെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വടികൊണ്ടു അടിച്ചതായും പരാതിയിൽ പറയുന്നു. ഇതിനിടെ ഭർതൃ സഹോദരന്മാരായ രാജേഷ് കത്തി ഉപയോഗിച്ചു കയ്യിൽ പരുക്കേൽപ്പിച്ചെന്നും ഗിരിഷ് ഇരുമ്പ് വടി ഉപയോഗിച്ചു മർദിച്ചെന്നും യുവതി പറഞ്ഞു.
The Sister of Farukabad BJP MP Mukesh Rajput who lives in Kasganj,has accused her in-laws of Assault. A written complaint has been filed by the woman in this matter. pic.twitter.com/EgiIicde6G
— Journalist Shaloni Singh (@Shaloni2770) September 8, 2025