അലഹബാദ്: ഭാര്യയെ ഗംഗാ നദിയിൽ കാണാതായതിന് പിന്നാലെ ബിഎസ്എഫ് ജവാൻ ഒരുവയസ്സുള്ള മകനുമായി നദിയിൽ ചാടി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ദാരുണ സംഭവം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
ബിഎസ്എഫ് ജവാനായ രാഹുൽ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയിൽ ചാടിയത്. ഭാര്യ മനീഷ് താക്കൂർ (29) നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. മനീഷക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് രാഹുൽ മകനുമായി ഗംഗയിലേക്ക് ചാടിയത്.
നജിബാബാദിലെ വേദ് വിഹാർ സ്വദേശിയായ രാഹുൽ അഞ്ച് വർഷം മുമ്പാണ് മനീഷ താക്കൂറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവർക്കുമിടയിൽ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 19നാണ് മനീഷ ഗംഗയിൽ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)