BREAKING NEWS

അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്, നാളെ അപ്പീൽ നൽകും

· · 1 min read
Share: Copied!

തിരുവനന്തപുരം: വിജിലിന്‍സ് കോടതിവിധിക്കെതിരെ എം ആര്‍ ‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിൽനിൽക്കില്ലെന്നുമാണ് അജിത്കുമാറിന്‍റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന് അതിന് പ്രാപതനാണോ എന്ന് നോക്കിയാൽ മതി. ക്രിമിനൽ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാൽ മതി. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാൽ എന്തു ചെയ്യുമെന്നുമെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു.

എം ആര് അജിത് കുമാറിന്‍റെ വാദം മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വാദം നിലനില്‍ക്കില്ല. നിരവധി സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. നിരവധി രേഖകള് പിടിച്ചെടുത്തിട്ടുണ്ട്.ഈ രേഖകളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സബ് രജിസട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്‍റെ കൈയ്യിൽ തെളിവില്ലെന്നുമാണ് വാദം. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നൽകും. കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിനെതിരെയാണെന്നാണ് സര്‍ക്കാരിന്‍റെ വാദം.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026