കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുട്യൂബറെ പെലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) പോക്സോ കേസിൽ അറസ്റ്റിലായത്. പീഡനം കേസായതറിഞ്ഞ് മുങ്ങിയ പ്രതിയെ മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദേശത്തുവച്ചു വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകൾ. ഇയാൾക്കെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.