BREAKING NEWS

സമുദായത്തിൽ അം​ഗസംഖ്യ കുറയുകയാണ്!! യുവജനങ്ങൾ വിദേശത്തേക്ക് പോകാനുള്ള ഓട്ടത്തിലാണ്, നിങ്ങൾ 18ൽ പ്രണയിച്ച് 25ൽ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കണം- വിവാദ പരാമർശവുമായി മാർ പാംപ്ലാനി

· · 1 min read
Share: Copied!

കണ്ണൂർ: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനു പരിഹാരവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നുമായിരുന്നു പിതാവിന്റെ വിവാദ ഉപദേശം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാൽപതുകാരൻ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. എന്നാൽ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30- 40 ലക്ഷം രൂപ ലോൺ എടുത്ത് യുവാക്കൾ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തി’- പാംപ്ലാനി പറഞ്ഞു.

അതുപോലെ തലശേരി അതിരൂപതയിൽ മാത്രം 4200 യുവജനങ്ങൾ (35 വയസിന് മുകളിൽ പ്രായം ഉള്ളവർ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് സമുദായത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങൾ നാണംകുണുങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നാണ് തന്റെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി യുവാക്കൾ 25 വയസിനുള്ളിൽ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.

കുറ്റവാളികൾ കൂടുതൽ, വരുന്നു പുതിയ സെൻട്രൽ ജയിൽ!! ‘ഗോവിന്ദച്ചാമിയുടെ ‘ചാട്ടം’ അന്വേഷിക്കാൻ പ്രത്യേക സംഘം, മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അഞ്ചുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റും, നാലു ജയിലുകളിൽ വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും’

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026