ദുബായ്: ഷാർജയിൽ മരിച്ച അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് സതീഷ് രംഗത്ത്. താനും അതേ ഫാനിൽ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും തൂങ്ങിനിന്നാൽ കാൽ കിടക്കയിൽ തട്ടുമെന്നും സതീഷ് പറഞ്ഞു. താൻ എത്തിയപ്പോൾ റൂമിൽ കറുത്ത് മാസ്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെന്നും അത് ആരുടേതാണെന്നും സതീഷ് ചോദിച്ചു. അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ്, അവരുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും പറഞ്ഞു.
സതീഷ് പറയുന്നതിങ്ങനെ-
‘‘വെള്ളിയാഴ്ച എന്ന കുറെ തവണ വിളിച്ചിരുന്നു. വീഡിയോ കോൾ വിളിച്ച് ഫാൻ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ തിരികെ വന്നപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. റൂമിൽ എത്തിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന അതുല്യയെയാണ്. എന്റെ കൈലി മുണ്ടിലാണ് തൂങ്ങിയത്. ഉടനെ പോലീസിനെ വിളിച്ചു. അവർ വന്നു പരിശോധിച്ചു. എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തു.’’ – .
‘‘അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവളുടെ മരണത്തിൽ ദുരൂഹത ഉണ്ട്. അല്ലെങ്കിൽ അബദ്ധം പറ്റിയതാണ്. പിരിയാമെന്ന് അവൾ പറഞ്ഞിരുന്നു, ഗർഭഛിദ്രത്തിനു ശേഷം അവൾ അങ്ങനെയായിരുന്നു. റൂമിൽ അവൾ നിലത്തും ഞാൻ കട്ടിലിലും ആണ് കിടന്നിരുന്നത്. നിനക്ക് വേണമെങ്കിൽ സഹോദരിയുടെ റൂമിലേക്ക് പോകാമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ മദ്യപാനം ആണെങ്കിൽ അവൾക്ക് അത് നേരത്തെ അറിയാമായിരുന്നു. ഞാൻ അതേ ഫാനിൽ തൂങ്ങാൻ ശ്രമിച്ചു. പക്ഷേ, എന്റെ കാൽ കിടക്കയിൽ വന്ന് നിൽക്കുകയായിരുന്നു.’’ – സതീഷ് പറഞ്ഞു.
‘‘ഞാൻ അവളെ ഉപദ്രവിച്ചിരുന്നു. ഞാൻ എന്റെ അടുത്തുള്ളവരിൽ നിന്ന് മാറിയാണ് താമസിക്കുന്നത്. എനിക്ക് വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ആരുമില്ല. അതുപോലെ എന്റെ പല ചോദ്യങ്ങൾക്കും അവൾക്ക് ഉത്തരമില്ലായിരുന്നു. ഗർഭഛിദ്രം നടത്താൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ ‘‘നിങ്ങൾക്ക് 40 വയസായി, നിങ്ങൾ ഷുഗർ പേഷ്യന്റാണ്, നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ രണ്ടാമത്തെ കുട്ടിയെ ഞാൻ എങ്ങനെ നോക്കും’’ എന്നാണ് അവൾ ചോദിച്ചിരുന്നത്. ഞാൻ ഉപദ്രവിച്ചെങ്കിൽ അവൾക്ക് എന്നെ വിട്ട് പോകാമായിരുന്നു. ഇത് ദുബായിയാണ്.’’ – സതീഷ് പറഞ്ഞു.