BREAKING NEWS

ക്രൂര പീഡനം വിവാഹം കഴിഞ്ഞ നാളുകൾ മുതൽ; പലപ്പോഴും പിരിയാൻ തീരുമാനിച്ചെങ്കിലും മകളെയോർത്ത് പിൻവാങ്ങി, സതീഷിനെതിരെ കൊലപാതകക്കുറ്റത്തിനു കേസ്

· · 1 min read
Share: Copied!

കൊല്ലം: ഷാർജയിൽ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭർത്താവിനെതിരെ പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞതുമുതൽക്കെ മാനസിക, ക്രൂരമായ ശാരീരിക പീഡനം മകൾ നേരിട്ടിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു. ഒന്നര വർഷത്തിന് ശേഷം സതീഷിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും കൗൺസിലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒരു മകൾ ഉള്ളതിനാൽ എല്ലാം സഹിച്ചാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു.

കൂടാതെ സതീഷിന് വിവാഹ സമയത്ത് 48 പവൻ സ്വർണം നൽകിയെങ്കിലും വീണ്ടും സ്വർണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. 75000 രൂപ നൽകി 11 വർഷം മുമ്പ് ബൈക്ക് വാങ്ങി നൽകിയിരുന്നുവെന്നും എന്നാൽ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങൾ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.

മാതാപിതാക്കൾ സതീഷ് അതുല്യയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം തെളിവായി നൽകിയാണ് കേസ് നൽകിയിരിക്കുന്നത്. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മർദിക്കുന്നതിന്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ഡിജിറ്റൽ തെളിവായി നൽകിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാൽ കേരളത്തിലെത്തിയ ഉടൻ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026