BREAKING NEWS

ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണം?? പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല, അമ്പലപ്പുഴ ഇടതുപക്ഷം തന്നെ ജയിക്കും, സുധാകരന് ഇല്ലെങ്കിലും ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് പുറത്തുപോയ ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. സുധാകരൻ ഒന്നരമണിക്കൂർ പത്രസമ്മേളനം നടത്തി ലോകത്തോട് മുഴുവൻ പറഞ്ഞു. അദ്ദേഹത്തെ എന്തിന് അനുനയിപ്പിക്കണമെന്നും അദ്ദേഹം ചോദിച്ചു.

പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല. ജനാധിപത്യപരമായി എങ്ങനെയും തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. തങ്ങളുടെ സെറ്റിംഗ് സീറ്റാണ് അമ്പലപ്പുഴ. ഇടതുപക്ഷ മുന്നണി അവിടെ ജയിക്കും. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്. ജി. സുധാകരന് ബോധ്യമില്ലാത്തത് കൊണ്ടാണല്ലോ മെമ്പർഷിപ്പ് പുതുക്കാതെ പോയതെന്നും എം. വി ഗോവിന്ദൻ. അതേസമയം, പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യത്തെ കുറിച്ചും അദ്ദേഹം പ്രതിഷേധം അറിയിച്ചു.

ലോകത്ത് എന്ത് നടന്നാലും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാചകവാതകം ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026