തായ്‍ലൻഡ്: ബുദ്ധബിക്ഷുക്കളെ ലൈംഗിക ആരോപണത്തിൽ നിർത്തി 101 കോടി രൂപ തട്ടിയ 30 -കാരിയായ വിലാവൻ എംസാവത്ത് വീടുപരിശോധിച്ച തായ് പോലീസ് ഞെട്ടിപ്പോയി. ഞെട്ടിയതു വേറൊന്നും കൊണ്ടല്ല വിലാവൻറെ ഫോട്ടോ ശേഖരം കണ്ടാണ്. ബുദ്ധ സന്യാസിമാരെ ബ്ലാക്മെയിൽ ചെയ്യാനായി സൂക്ഷിച്ചുവച്ച 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങളുപയോഗിച്ചാണ് വിലാവൽ തൻറെ ഇരകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതെന്ന് തായ് പോലീസ് പറയുന്നു. ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസിൽ വിലാവൻ എംസാവത്തിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റിനും ആഴ്ചകൾക്ക് മുമ്പ് തന്നെ തായ്‍ലൻഡിനെ പിടിച്ചുകുലുക്കിയ ബുദ്ധ സന്യാസിമാർക്ക് നേരെയുള്ള ലൈംഗിക വിവാദം ഉയർന്നുരുന്നു. ഇതിനിടെ ബാങ്കോക്കിലെ പ്രശസ്തമായ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതി പെട്ടെന്ന് സന്യാസം ഉപേക്ഷിച്ചു. പിന്നാലെ ഇദ്ദേഹത്തെ കാണാതായി. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സന്യാസം ഉപേക്ഷിച്ച മഠാധിപതിയോട് താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും വിവരം പുറത്ത് പറയാതിരിക്കാൻ 7.2 മില്യൺ ബാറ്റ് വേണമെന്ന് വിലാവൽ ആവശ്യപ്പെട്ടിരുന്നെന്നും ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഒളിവിൽ പോയതെമെന്നും പോലീസ് പിന്നീടു കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യത്തെ നടുക്കിയ ലൈംഗീകാരോപണം ഉയരുന്നത്.
വിലാവൽ ‘മിസ് ഗോൾഫ്’ എന്നാണ് സന്യാസിമാർക്കിടയിൽ അറിയപ്പെടുന്നതെന്നും പോലീസ് പറയുന്നു. ലൈംഗിക ആരോപണത്തോടൊപ്പം ലഹരികടത്ത് ആരോപണവും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. വിലാവലിൻറെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ബുദ്ധ സന്യാസിമാരുൾപ്പെട്ട 80,000 ത്തോളം നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. ഒപ്പം സന്യാസിമാരോട് വിലാവൽ നടത്തിയ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ലഭിച്ചെന്നും ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് വിലാവൽ ബ്ലാക്ക്മെയിലുൾ നടത്തിയതെന്നും പോലീസ് പറയുന്നു. ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവർ ഏതാണ്ട് 101 കോടിയോളം രൂപ അടിച്ചുമാറ്റി. ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും ബുദ്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട നിരവധി ബുദ്ധ സന്യാസിമാരും ഇവരുടെ ചൂഷണത്തിന് വിധേയരായി.
ലൈംഗികാരോപണം നേരിട്ട ബുദ്ധ സന്യാസിമാരെ ആചാര വസ്ത്രം അഴിച്ച് വച്ച് പറഞ്ഞ് വിട്ടെങ്കിലും ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. അതേസമയം ഓഡിറ്റിന് വിധേയമല്ലാതിരുന്ന ബുദ്ധ ക്ഷേത്രങ്ങളിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാൻ ഈ കേസൊടുകൂടി സർക്കാർ ഉത്തരവിട്ടു. അതുപോലെ സന്യാസിമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ അനുവദിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാൻ സെനറ്റ് കമ്മിറ്റി നിർദ്ദേശിച്ചു. രാജ്യത്ത് ഏതാണ്ട് 2,00,000 ബുദ്ധ സന്യാസിമാരും 85,000 പുതുതായി ചേരുന്ന സന്യാസി സമൂഹവുമുണ്ട്.