BREAKING NEWS

‘ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ യൂറോപ്പിനോട് ട്രംപ്; ഗ്രീൻലാൻഡ് വെറുമൊരു ഐസ് കഷണമെന്നും യു. എസ് പ്രസിഡന്റ്

· · 1 min read
Share: Copied!

ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് പരാമർശിച്ചത്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ഭീഷണികൾ മുഴക്കിയിരുന്ന ട്രംപ് അക്കാര്യത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്.

‘അത്ഭുതകരമെന്ന് പറയട്ടെ എന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്’. (യൂറോപ്യൻ രാഷ്ട്രങ്ങൾ) ഞാനൊരു ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. ഞാൻ ഒരു ഏകാധിപതിയാണ്. ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ ട്രംപ് പറഞ്ഞു.ദേശസുരക്ഷയെക്കരുതി ഡെൻമാർക്കിൽനിന്ന് യുഎസ് ഗ്രീൻലൻഡ് കരസ്ഥമാക്കുന്ന കാര്യത്തിൽ അടിയന്തര ചർച്ചവേണമെന്നും ട്രംപ് പറഞ്ഞു. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ ‘ഐസ് കഷണം’ എന്നാണ് ട്രംപ് വിളിച്ചത്. ഈ വലിയഭൂമിയെ, ഭീമൻ ഐസ് കഷണത്തെ സംരക്ഷിക്കാൻ യുഎസിനുമാത്രമേ കഴിയുകയുള്ളൂവെന്നും അതാണ് അടിയന്തര ചർച്ചവേണമെന്നു താൻ പറയുന്നതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ”ഡെൻമാർക്കിന് ഒരു തിരഞ്ഞെടുപ്പേയുള്ളൂ. നിങ്ങൾക്ക് ഓകെ പറയാം. ഞങ്ങൾ അതിനെ ഏറെ അഭിനന്ദിക്കും. അല്ലെങ്കിൽ പറ്റില്ലെന്നു പറയാം. പക്ഷേ, അത് ഞങ്ങളോർക്കും. കരുത്തുറ്റതും സുരക്ഷിതവുമായ അമേരിക്കയെന്നാൽ കരുത്തുറ്റ നാറ്റോ എന്നുതന്നെയാണ് അർഥം” -പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

സൈനികനടപടിയിലൂടെ ഡെൻമാർക്കിൽനിന്ന് ഗ്രീൻലൻഡ് പിടിക്കുമെന്ന ദിവസങ്ങളായുള്ള ഭീഷണിയിൽ അദ്ദേഹം അയവുവരുത്തി. ഗ്രീൻലൻഡിനുമേൽ ബലപ്രയോഗമുണ്ടാകില്ലെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്. മുമ്പ്, ​ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ട്രംപ് തീരുവ ഭീഷണി മുഴക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവചുമത്തുമെന്നും വേണ്ടിവന്നാൽ അത് 100 വരെയാക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതേതുടർന്ന്, യുഎസുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ച യൂറോപ്യൻ യൂണിയൻ നിർത്തിവെച്ചു.

നാറ്റോ അംഗരാജ്യമായ ഡെൻമാർക്കിനുകീഴിലെ അർധസ്വയംഭരണപ്രദേശമാണ് ആർട്ടിക്കിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലൻഡ്. ഗ്രീൻലൻഡ് വാങ്ങുന്നതിനെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളും യുഎസും വലിയ ഭിന്നതയിലാണ്. . ഗ്രീൻലൻഡിനെ യുഎസ് ബലമായി കൈവശപ്പെടുത്താൻ നോക്കിയാൽ അത് നാറ്റോയുടെ തകർച്ചയ്ക്കു വഴിവെക്കുമെന്ന ആശങ്കയുമുണ്ട്.

‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ല- ട്രംപ്

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026