ഇടുക്കി: തൊടുപുഴ സ്വദേശിനിക്ക് ഭര്‍തൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെ കേസ്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.
”അഞ്ച് വര്‍ഷത്തിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാന്‍ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോള്‍ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭര്‍തൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.