മുംബൈ: ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര സർവകക്ഷി യോഗം വി ളിക്കണമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശി വസേന (യുബിടി) ആവശ്യപ്പെട്ടു. അമേരിക്കയുടെ പിന്തുണ വെടിനിർത്തലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചുവെന്ന് ആരോപിച്ച്, ഈ നടപടിയെ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് രൂക്ഷമായി വിമർശിച്ചു.
പാകിസ്ഥാനിൽ പ്രവേശിച്ച് തീവ്രവാദികളെ കൊല്ലുന്നതി നെക്കുറിച്ച് മോഡി പലതവണ സംസാരിച്ചിരുന്നു. അതേസമ യം പഹൽഗാമിലെ ആക്രമ ണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾ കൊല്ലപ്പെടാത്തിടത്തോളം ഓപ്പറേഷൻ സിന്ദൂർ വിജ യമല്ല. മോഡി രാജ്യത്തെ വഞ്ചിച്ചുവെന്നും റൗത്ത് പറഞ്ഞു
വെടി നിർത്തൽ കരാർ ഒപ്പിട്ടത് ഏത് നിബന്ധനകളുടെയും വ്യ വസ്ഥകളുടെയും അനുസൃതമാ യാണെന്ന് ചർച്ച ചെയ്യണമെ ന്നും ഉടനെ സർവകക്ഷി യോ ഗം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന യും തുർക്കിയും പാകിസ്ഥാനെ പിന്തുണച്ചു. എന്നാൽ ഇന്ത്യ യെ പിന്തുണച്ച ഒരു രാജ്യവും ഉണ്ടായിരുന്നില്ലെന്നും റൗത്ത് ചൂണ്ടിക്കാട്ടി.