ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദത്തിന് വഴങ്ങി പാതിവഴിയിൽ അവസാനിപ്പിച്ച ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ ദേശവ്യാപക യാത്ര നടത്താനൊരുങ്ങി ബിജെപി. സൈനിക ദൗത്യത്തിന്റെ വിജയം ജനങ്ങളുടെ വികാരമാക്കി വോട്ട് നേടാൻ ലക്ഷ്യ മിട്ടാണ് തിരംഗ യാത്ര സംഘടിപ്പിക്കുന്ന ത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പഹൽഗാമിൽ 26 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരർക്കെതിരെ നട ത്തിയ സൈനിക നടപടിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പാണ് യാത്രയുടെ ലക്ഷ്യം. ഇതോടൊപ്പം പദ്ധതി ലക്ഷ്യം കാണാതെ പോയതും, കൃത്യമായ വിവരം ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒളിച്ചുകളിക്കെതിരെ ഉയർന്ന വിമർശനം തണുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ദേശവ്യാപകമായി നടത്തുന്ന യാത്രയിൽ കേന്ദ്ര മന്ത്രിമാർ, എംപിമാർ, ജനപ്രതിനി ധികൾ, പാർട്ടി ഭാരവാഹികൾ എന്നിവരു ടെ സാന്നിധ്യം ഉറപ്പാക്കും.
ഓപ്പറേഷൻ സിന്ദൂർ മൂന്നാം കക്ഷിയുടെ ഇടപെടലിന് പിന്നാലെ അവസാനിപ്പിച്ചു വെന്ന വാദം ശക്തമായി നിലനിൽക്കെ ഇതിനെതിരെയും പ്രചരണം സംഘടിപ്പി ക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇപ്പോ ഴും തുടരുന്ന മൗനം സജീവ ചർച്ചയായി നിൽക്കുകയാണ്. 2019 ഫെബ്രുവരി 14 ന്
ജമ്മു കശ്മീരിലെ പുൽവാമയിൽ 42 സി ആർപിഎഫ് ജവന്മാരെ ചാവേർ ബോം ബാക്രമണത്തിൽ കൊലപ്പെടുത്തിയ സം ഭവം രാജ്യമാകെ ചർച്ചയായിരുന്നു. സുര ക്ഷാ ഉദ്യോഗസ്ഥരെ വിമാനമാർഗം കൊ ണ്ടുപോകണമെന്ന നിർദേശം അവഗണി ച്ച മോഡി സർക്കാരിൻ്റെ നടപടിയെ അന്ന ത്തെ ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യ പാൽ മാലിക്ക് രൂക്ഷമായി വിമർശിച്ചിരു ന്നു. തൊട്ടുപിന്നാലെ പുൽവാമയ്ക്ക് മറുപടി നൽകാൻ ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ഇന്ത്യ അതിൻ്റെ വിശദ വിവര ങ്ങളും പരസ്യമാക്കിയിട്ടില്ല.
അരുണാചൽ പ്രദേശ് അതിർത്തിയിലും ലഡാക്കിലും ചൈനീസ് ആർമി ക്യാമ്പ് നിർമ്മിച്ചതായി ആഗോള മാധ്യമങ്ങൾ റി പ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയവും മോ ഡി സർക്കാർ അവഗണിച്ചു. ഏറ്റവും ഒടു വിൽ പഹൽഗാമിൽ 26 വിനോദ സഞ്ചാ രികളെ ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടശേഷമായി രുന്നു പ്രത്യാക്രമണം നടത്തിയത്. ഭീകര ക്യാമ്പുകൾ തകർത്തുവെന്നും 40 പാകി സ്ഥാൻ സൈനികരെ വധിച്ചുവെന്നും പ്രതി രോധ സേന കഴിഞ്ഞ ദിവസം അറിയി ച്ചിരുന്നു.
.