ന്യൂഡൽഹി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാൻറെ ഭാഗത്തുനിന്നും തുടർച്ചയായ ഡ്രോൺ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബിൽ പകൽ സമയത്തും പലയിടങ്ങളിലായി ഡ്രോൺ ആക്രമണം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകൾ കൂട്ടമായെത്തുന്നുണ്ട്. ഇതിനെ തുടർന്ന് തകർന്ന വീടുകൾ സന്ദർശിക്കും എന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ തീരുമാനം മാറ്റി. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തിയതായി സൈന്യത്തിന്റെ പോസ്റ്റ് പുറത്തുവന്നു. ഇത് വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു.
ഇന്ത്യൻ ആർമിയുടെ എക്സ്പോസ്റ്റ് ഇങ്ങനെ
ഓപ്പറേഷൻ സിന്ദൂർ
നമ്മുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഡ്രോൺ ആക്രമണങ്ങളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തി. ശത്രുതാപരമായ ഡ്രോണുകൾ നമ്മുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചു.
OPERATION SINDOOR
Pakistan’s blatant escalation with drone strikes and other munitions continues along our western borders. In one such incident, today at approximately 5 AM, Multiple enemy armed drones were spotted flying over Khasa Cantt, Amritsar. The hostile drones were… pic.twitter.com/BrfEzrZBuC
— ADG PI – INDIAN ARMY (@adgpi) May 10, 2025