BREAKING NEWS

പൊലീസിന്റെ ഭാഗത്ത് നിന്ന് മകള്‍ നേരിട്ടത് കൊടിയ സമ്മര്‍ദം, ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവള്‍ ഇറങ്ങി വന്നത്, പൊലീസും ഭർതൃവീട്ടുകാരും നിന്നത് മാല നഷ്ടപ്പെട്ടവര്‍ക്കൊപ്പം, കള്ളിയെന്ന് നാട്ടിലാകെ പറഞ്ഞുപരത്തി, നിയമപോരാട്ടം തുടരുമെന്ന് ജസീലയുടെ മാതാവ്

· · 1 min read
Share: Copied!

കാസർഗോഡ്:  മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന്റെ വാദം തള്ളി കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്ന് ജസീലയുടെ മാതാവ് പറഞ്ഞു. ചോദ്യം ചെയ്യൽ കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് ജസീല ഇറങ്ങിവന്നതെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ നിയമ പോരാട്ടം തുടരുമെന്നും മാതാവ് പറഞ്ഞു. ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മാതാവ് ആരോപിച്ചു.

ഒരു പരാതി എഴുതി വാങ്ങാൻ പോലും ആദൂർ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവർക്കൊപ്പാണ് പൊലീസും ഭർതൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവർ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞു.

വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യൽ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകർത്തിയിരുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026