BREAKING NEWS

വായനശാലയുടെ വിജ്ഞാനോത്സവ പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

· · 1 min read
Share: Copied!

കരിന്തളം(കാസർകോട്): പൊതുപരിപാടിയ്ക്കിടെ ഓടിക്കയറിയെത്തിയ പന്നിയുടെ കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക്. ചായ്യോത്ത് എൻ.ജി. സ്മാരക വായനശാലയുടെ വിജ്ഞാനോത്സവ പരിപാടിക്കിടെയാണ് കാട്ടുപന്നി ഓടിക്കയറിയത്.

ഞായറാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. കുട്ടികളടക്കം നൂറോളംപേരടങ്ങുന്ന സദസ്സിലേക്കാണ് കൂറ്റൻ കാട്ടുപന്നി അക്രമാസക്തമായി ഓടിക്കയറിയത്. വായനശാല സെക്രട്ടറി ബി.ബാബുരാജ് (58), എക്‌സിക്യുട്ടീവ് അംഗം എ.അപ്പു (75), വി.അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

പന്നിയെ കണ്ട് ആളുകൾ പരിഭ്രാന്തരായി ഓടി. പരിക്കേറ്റ രണ്ടുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസനസദസ്സിൻ്റെ സമാപനച്ചടങ്ങിൽ നന്ദിപറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; രാഹുൽ മാങ്കൂറ്റത്തിൻ്റെ അനുയായികൾക്കെതിരെ മാനനഷ്ടത്തിനും പീഡനത്തിനും സൈബർ ആക്രമണത്തിനും മുഖ്യമന്ത്രിക്ക് പരാതി നൽകി എംഎ ഷഹനാസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026