BREAKING NEWS

‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾക്കെതിരെ മാനനഷ്ടത്തിനും പീഡനത്തിനും സൈബർ ആക്രമണത്തിനും മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി എംഎ ഷഹനാസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് വ്യാജ പെരുമാറ്റം തുറന്നുപറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിൻ്റെ പരാതി. രാഹുൽ മാക്കൂട്ടത്തിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയിൽ പറയുന്നു.

താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ല; പരാതിയിൽ പറയുന്നു. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.

‘ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്; ‘കേസെടുത്ത് അന്വേഷിക്കണം’

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026