BREAKING NEWS

പറന്നുയർന്നതെ ചിറകരിഞ്ഞു വീഴ്ത്തി!! അതിർത്തിയിൽ രാവും പകലുമില്ലാതെ വ്യാപക പാക് ആക്രമണം, ഡ്രോണുകളിൽ മറ്റ് ആയുധങ്ങളും, ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട് സൈന്യം

· · 1 min read
Share: Copied!

ന്യൂഡൽഹി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

അതേസമയം പാക്കിസ്ഥാൻറെ ഭാഗത്തുനിന്നും തുടർച്ചയായ ഡ്രോൺ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബിൽ പകൽ സമയത്തും പലയിടങ്ങളിലായി ഡ്രോൺ ആക്രമണം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകൾ കൂട്ടമായെത്തുന്നുണ്ട്. ഇതിനെ തുടർന്ന് തകർന്ന വീടുകൾ സന്ദർശിക്കും എന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ തീരുമാനം മാറ്റി. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തിയതായി സൈന്യത്തിന്റെ പോസ്റ്റ് പുറത്തുവന്നു. ഇത് വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ ആർമിയുടെ എക്സ്പോസ്റ്റ് ഇങ്ങനെ

ഓപ്പറേഷൻ സിന്ദൂർ

നമ്മുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഡ്രോൺ ആക്രമണങ്ങളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തി. ശത്രുതാപരമായ ഡ്രോണുകൾ നമ്മുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചു.

BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026