CINEMA

‘താന്തോന്നി’ക്ക് ശേഷം ജോർജ് വർഗീസ് ഒരുക്കുന്ന ‘ഐ സി യു’! ചങ്കിടിപ്പേറ്റുന്ന മോഷൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ; ചിത്രം ഫെബ്രുവരി 27-ന് റിലീസിനൊരുങ്ങുന്നു

· · 1 min read
Share: Copied!

‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിന്‍റെ ആകാംക്ഷയുണർത്തുന്ന മോഷൻ പോസ്റ്റർ പുറത്ത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുങ്ങുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് ആണ് റിലീസ്. മോഷൻ പോസ്റ്ററിൽ പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിനായകൻ ആര് എന്നത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്

തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമായി ‘ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്…’ എന്ന് തുടങ്ങുന്ന പ്രണയഗാനം അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

https://www.facebook.com/reel/884193407709888

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026