നിലയ്ക്കൽ: തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ നിലക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പത്താം ഉദയം നാളിൽ പൊങ്കാല മഹോത്സവം. സ്ത്രീകൾ അടക്കം നിരവധി പേർ പൊങ്കാലയിട്ടു. ശബരിമല ശ്രീ സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയമായുള്ള ക്ഷേത്രം കൂടിയാണ് നിലക്കൽ പള്ളിയറക്കാവ്. പൊങ്കാല, കലശം, അന്നദാനം, ഗുരുതി, ഭഗവതി സേവ എന്നിവയും ഉണ്ടായി. കേരളത്തിലെതന്നെ ഏക മോഹിനി ക്ഷേത്രമാണ് നിലക്കൽ പള്ളിയറക്കാവ് മോഹിനി ദേവി ക്ഷേത്രം.