BREAKING NEWS

‘അടുത്തയിടെ നടന്ന ഇന്ത്യ-പാക് ആക്രമണത്തിൽ ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ അതൊരു ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു‘- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്.

‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു.

പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.

തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറ‍ഞ്ഞു. പശ്ചിമേഷ്യയിൽ ഇറാൻ–യുഎസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ടിരിക്കുകയാണ്.

വാക്ക് തർക്കം പിന്നീട് ദേഹോപദ്രവത്തിലേക്ക് വഴി മാറി, ദേഷ്യം സഹിക്കാനാകാതെ സുധയെ ശ്വാസം മുട്ടിച്ചു, പിന്നീട് ഇരുചെവിയറിയാതെ റെയിൽ വേ ട്രാക്കിൽ അടുപ്പത്തിൽ

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026